ഷാര്‍ജയില്‍ ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ നമ്പര്‍

img 20240529 wa0059

ഷാര്‍ജ: ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഷാര്‍ജ പോലീസ് പുതിയ നമ്പര്‍ പുറത്തറിക്കി. റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷന്‍സ് കമ്പനിയാണ് പുതിയ നമ്പര്‍ പുറത്തിറക്കിയത്. ഇതാണ് 80092 പുതിയ നമ്പര്‍.

റാഫിഡ് കോണ്‍ടാക്റ്റ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകളിലും സൗജന്യമായി റാഫിഡ് ആപ്പ് ലഭ്യമാണ്. ഇത് വാഹനമോടിക്കുന്നവര്‍ക്കും ഉപയോഗിക്കാം.

ഷാര്‍ജ സര്‍ക്കാരിന്റെ നിക്ഷേപ വിഭാഗമായ ഷാര്‍ജ അസറ്റ് മാനേജ്മെന്റിന് കീഴിലുള്ള കമ്പനികളിലൊന്നാണ് റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷന്‍സ്. ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രതികരണ സമയം വര്‍ദ്ധിപ്പിക്കാനും മറ്റ് അനുബന്ധ സേവനങ്ങള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നമ്പര്‍ പുറത്തിറക്കിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading