ഖത്തറിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങിളില്‍ ‘നെസ്മ അക’ പോര്‍ട്ടലിലൂടെ ഇനിമുതല്‍ അപ്പോയിന്‍മെന്റ് എടുക്കാം

screenshot 20240405 0054087e2 3

ദോഹ: ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലെ ആശുപത്രികളില്‍ ‘നെസ്മ അക’ മുഖേന അപ്പോയ്ന്‍മെന്റുകള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയതായി ഖത്തര്‍ എച്ച് എംസി അറിയിച്ചു. എച്ച്എംസിയുടെ ഔട്ട്പേഷ്യന്റ് അപ്പോയ്ന്‍മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുക ലക്ഷ്യമിട്ടാണ് നടപടി. എച്ച്എംസിയ്ക്ക് കീഴിലെ മുഴുവന്‍ ആശുപത്രികളിലും പുതിയ സംവിധാനം നിലവില്‍ വന്നതായും ഖത്തര്‍ എച്ച്എംസി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, സ്വകാര്യ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയിലൂടെ അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ കഴിയും. ഹെല്‍ത്ത് കാര്‍ഡ്, ഫോണ്‍ നമ്പര്‍, ഡോക്ടറുടെ സീലും ഒപ്പും, മെഡിക്കല്‍ പരിശോധനാ രേഖകള്‍ എന്നിവ രേഖകളായി സമര്‍പ്പിച്ച് റഫറല്‍( അപ്പോയിന്റ്‌മെന്റ് ) നേടാം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading