പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും

img 20240513 wa0029

കണ്ണൂര്‍: പാനൂര്‍ സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വര്‍ഷം തടവും വിധിച്ചു. കൊലക്കുറ്റം, അതിക്രമിച്ച് കടന്ന് ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. തലശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ച് കടന്ന് ആക്രമിച്ചതിന് 10 വര്‍ഷം തടവും വിധിച്ച കോടതി പ്രതിക്ക് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.

2022 ഒക്ടോബര്‍ 22ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പ്രണയപ്പകയെ തുടര്‍ന്ന് വിഷ്ണുപ്രിയയെ ചുറ്റികകൊണ്ട് തലക്കടിച്ചു വീഴ്ത്തി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകള്‍ ഉണ്ടായിരുന്നു. വിഷ്ണുപ്രിയയുമായി വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading