റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ തട്ടിപ്പ്‌ക്കേസില്‍ ഒരു സൗദി പൗരനും സിറിയന്‍ സ്വദേശിക്കും 30 മാസം തടവും 1,00,000 റിയാല്‍ പിഴയും വിധിച്ചു. റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വദേശി പൗരന് ആറ് മാസം തടവും സിറിയന്‍ പൗരന് രണ്ട് വര്‍ഷത്തെ തടവും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാപനത്തിന്റെ വാണിജ്യ രജിസ്റ്ററും ലൈസന്‍സും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. കുറ്റം മറച്ചുവെച്ചതിലൂടെ ലഭിച്ച വരുമാനം കണ്ടുകെട്ടാനും കോടതി വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം സിറിയന്‍ പൗരനെ നാടുകടത്തും. അഞ്ച് വര്‍ഷത്തേക്ക് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വദേശി പൗരന് വിലക്കും കോടതി വിധിച്ചു. ശിക്ഷാവിധി പ്രാദേശിക പത്രങ്ങളില്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം സകാത്തും ഫീസും നികുതിയും പ്രതികളില്‍ നിന്ന് ഈടാക്കും.
റിയാദ് നഗരത്തിലെ കരാര്‍ മേഖലയില്‍ 2 മില്യണ്‍ റിയാല്‍ വിപണി മൂല്യമുള്ള കവര്‍ അപ്പ് ബിസിനസില്‍ ഏര്‍പ്പെടാന്‍ സിറിയന്‍ പൗരന് സൗദി പൗരന്‍ അനുമതി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൗദി പൗരന്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു കരാര്‍ സ്ഥാപനം വഴി കരാര്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാന്‍ പ്രവാസിയെ പ്രാപ്തമാക്കിയതായും അന്വേഷണത്തില്‍ തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.
