കുവൈത്ത് സിറ്റി : കുവൈത്തില്‍ ലഹരി വസ്തുക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി പുകവലി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. രാജ്യത്തെ മന്ത്രാലയങ്ങളുമായും സംസ്ഥാന ഏജന്‍സികളുമായും സഹകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മെയ് 2, വ്യാഴാഴ്ച മുതല്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 വരെ ക്യാമ്പയിൻ നീണ്ടുനില്‍ക്കും. പുകവലിയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലേക്കും ബോധവല്‍ക്കരണ കാമ്പയിന്‍ വ്യാപിപ്പിക്കുമെന്ന് പ്രൊമോഷന്‍ ഡയറക്ടര്‍ ഡോ. അബീര്‍ അല്‍-ബാഹോ വ്യക്തമാക്കി.
