ദോഹ: ഖത്തറിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് മുതൽ വാരാന്ത്യം വരെ രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുണ്ട് കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പ്രതികൂലമായ കാലാവസ്ഥ ദൃശ്യപരതയെ ബാധിക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടലാക്രമണത്തിനും ശക്തമായി തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
