ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. കേരള അതിര്‍ത്തിയിലെ 12 ചെക്‌പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചു. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. നിലവില്‍ ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ആലപ്പുഴയില്‍ പക്ഷിപ്പനി പടരുന്നു; അതിർത്തികളിൽ കർശന പരിശോധന
