മസ്‌ക്കത്ത്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 154 തടവുകാർക്കാണ് സുൽത്താൻ പ്രത്യേക മാപ്പ് നൽകിയത്.
തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ച് പരമോന്നത കമാൻഡർ സുൽത്താൻ പ്രത്യേക രാജകീയ മാപ്പ് നൽകിയതായി ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. അതേസമയം മാപ്പ് ലഭിച്ച തടവുകാരുടെ വിവരങ്ങൾ ലഭ്യമല്ല.
