മസ്കത്ത്: ഒമാനിൽ മാസപ്പിറവി ദൃശ്യമായി. നാളെ, ഏപ്രിൽ 10 ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഖത്തർ യുഎഇ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ ഈദുൽ ഫിത്തർ ആഘോഷിക്കും. രാവിലെ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഈദ് പ്രാർത്ഥനകൾ നടക്കും.
പെരുന്നാൾ നമസ്കാരത്തിനായി ഈദ് ഗാഹുകളിലും പള്ളികളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ പൊതു സ്വകാര്യമേഖല ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു – സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.
