റിയാദ്: സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ മത്സരത്തിന്റെ സംഘാടകര്‍ നിഷേധിച്ചു. സൗദി മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും സംഘാടകര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനായി സൗദി അറേബ്യയില്‍ ഒരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ലെന്നും സംഘാടകര്‍ വിശദീകരിച്ചു.
അതേസമയം സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നായിരുന്നു സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ സൗദിയുടെ പതാകയുമായുള്ള ചിത്രം റൂമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
