ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയ്ക്ക് അനുമതി

img 20240403 wa0056

ദുബായ്: ദുബായില്‍ പുതിയ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന വൈജ്ഞാനിക, മാനവ വികസന അതോറിറ്റിയാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയത്. സ്‌കൂളുകളില്‍ നടത്തുന്ന വാര്‍ഷിക പരിശോധനയില്‍ മികച്ച ഗ്രേഡ് നിലനിര്‍ത്തുന്ന സ്‌കൂളുകള്‍ക്കാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയത്. 

മികച്ച ഗ്രേഡുകളുള്ള സ്‌കൂളുകള്‍ക്ക് 5.2 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading