ദോഹ: ഉയർന്ന താപനിലയ്ക്കിടയിൽ കുട്ടികൾ സ്കൂളിലേക്ക് മടങ്ങുമ്പോൾ, ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ (heat stress) പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം മാതാപിതാക്കളോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു. കുട്ടികളെ ചൂടിൽ നിന്ന് സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കണമെന്നും, നേരിട്ടുള്ള സൂര്യപ്രകാശം ദീർഘനേരം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി സഹകരിച്ച് ബോധവൽക്കരണ കാമ്പെയ്നും നടത്തുന്നുണ്ട്. സ്കൂൾ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, തണലുള്ള സ്ഥലങ്ങളിൽ നിൽക്കുക, ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
