കാസര്‍കോട്: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നതായി യുവാവിന്റെ പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണര്‍ക്കും യാത്രക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്. ാസര്‍കോട് എരിയാല്‍ സ്വദേശി ഹുസൈനാര്‍ മഹ്ഷാദാണ് പരാതി നല്‍കിയത്.
വനിതാ ഉദ്യോഗസ്ഥ ഷര്‍ട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ച് അപമാനിച്ചെന്നാണ് പരാതി. പരിശോധന കഴിഞ്ഞിറങ്ങിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്നും യുവാവ് പറയുന്നു. ഇക്കഴിഞ്ഞ 19നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
ഫുജൈറയില്‍ നിന്നെത്തിയ ഹുസൈനാര്‍ മഹ്ഷാദിനോട് അടുത്തുള്ള മംഗളൂരു ഒഴിവാക്കി കണ്ണൂരില്‍ ഇറങ്ങിയതെന്തിനെന്ന് ചോദിച്ചായിരുന്നു തുടക്കം. തുടര്‍ന്ന് ഫോണ്‍ വാങ്ങിവച്ച് ലഗേജ് മുഴുവന്‍ സ്‌കാന്‍ ചെയ്തു. ഒന്നും കണ്ടെത്താതെ വന്നതോടെ വസ്ത്രമഴിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
A young man has lodged a complaint alleging mental harassment and a body search by Customs officials at Kannur International Airport. The passenger has submitted complaints to the Chief Minister and the Customs Commissioner. Husainar Mahshad, a native of Arial in Kasaragod, filed the complaint.
