ദോഹ: ഖത്തറില്‍ വീണ്ടും വ്യത്യസ്തമായ ഇന്ത്യന്‍ മാമ്പഴങ്ങളുടെ രുചിമേള എത്തുന്നു. മൂന്നാമത് ഇന്ത്യന്‍ മാമ്പഴ മേള, ഹമ്പാ എക്‌സിബഷന്‍ സൂഖ് വാഖിഫില്‍ ഈ മാസം നടക്കും. ജൂണ്‍ 18 മുതല്‍ 27 വരെ പത്ത് ദിവസങ്ങളിലായി പ്രദര്‍ശന- വിപണന മേള നടക്കും.
ദുസെരി, ലങ്ഡ, അല്‍ഫോണ്‍സ, കേസര്‍, ഹാപ്പസ്, നീലം, രാജ്പുരി, മല്‍ഗോവന, ബദാമി ഉള്‍പ്പെടെയുള്ള വിവിധതരം ഇന്ത്യന്‍ മാമ്പഴങ്ങള്‍ മേളയില്‍ വാങ്ങാനും രുചിയറിയാനും സാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മേള വന്‍ വിജയമായിരുന്നു.
ഈസ്‌റ്റേണ്‍ സ്വകയറില്‍ നടക്കുന്ന മേളയില്‍ ദിവസവും വൈകിട്ട് 4 മണിമുതല്ഡ രാത്രി 10 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. മാമ്പഴങ്ങള്‍ക്ക് പുതിയ വ്യത്യസ്ത മാമ്പഴ വിഭവങ്ങളും മേളയില്‍ എത്തുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The third edition of the Indian Mango Festival, also known as the Hamba Exhibition in local parlance, is set to take place on June 18, 2026, at the Eastern Square of Souq Waqif, The 10-day festival will run until June 27, 2026.
