ദോഹ: ഖത്തറില്‍ ജനിച്ച പ്രവാസികളുടെ മക്കള്‍ക്കും ഇനി ഖത്തര്‍ പ്രതിരോധ സേനയില്‍ ചേരാന്‍ സാധിക്കും. ഖത്തറി അമ്മമാരുടെ കുട്ടികള്‍ക്ക് പുറമെയാണ് ഖത്തറില്‍ ജനിച്ച താമസക്കാര്‍ക്കും ഡിഫന്‍സില്‍ പ്രവേശനം അനുവദിക്കുക.
അപേക്ഷകര്‍ ഖത്തറില്‍ ജനിച്ചവരായിരിക്കണം. കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, നല്ല പെരുമാറ്റം, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, വിശ്വാസലംഘനം ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തവരായിരിക്കണം, മുമ്പ് സേവനത്തില്‍ നിന്ന് പിരിച്ചുവിട്ടവര്‍ ആയിരിക്കരുത്, ഫിസിക്കലി ഫിറ്റായിരിക്കണം, വൈദ്യശാസ്ത്രപരമായി ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവേശനത്തിനായി നടത്തുന്ന അഭിമുഖത്തില്‍ വിജയിക്കുകയും സാധുവായ ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ് കൈവശം ഉണ്ടായിരിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സേവന കാലയളവ് അഞ്ച് വര്‍ഷം വരെ നീട്ടാം. പ്രതിമാസം 7,000 ഖത്തര്‍ റിയാല്‍ വരെ ഇന്‍സന്റീവും ലഭിക്കും.
ഖത്തര്‍ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിന് പങ്കെടുക്കുന്നവര്‍ക്ക് മുന്‍ഗണനയും സേവനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് സ്ഥിര താമസം നേടുന്നതിനും മുന്‍ഗണന ലഭിക്കും. റിക്രൂട്ട്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് അപേക്ഷകള്‍ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, സാധുവായ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഖത്തറില്‍ ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഖത്തറി അമ്മമാരുടെ കുട്ടികള്‍ക്ക് അമ്മയുടെ പാസ്പോര്‍ട്ടിന്റെയും ജനന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പ് എന്നിവയാണ് ആവശ്യമായ രേഖകള്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Defense has announced that the children of Qatari mothers and non-Qatari residents born in the State of Qatar are now eligible to join the national service program. the service period may extend for up to five years and includes a financial incentive of up to QAR 7,000 per month. applications are to be submitted electronically via its website by selecting the recruitment option.
