ഇന്നും ശക്തമായ മഴയും ഇടിമിന്നലും

1q 82

ദോഹ: ഖത്തറില്‍ ഇന്നും ശക്തമായ മഴയും ഇടിമിന്നലും. വിവിധയിടങ്ങളില്‍ ഇന്ന്, മാര്‍ച്ച് 24, ചൊവ്വാഴ്ച വൈകിട്ട് 6 മണി വരെ തീരദേശ കാലാവസ്ഥ മൂടല്‍മഞ്ഞുള്ളതായിരിക്കും. ചിലപ്പോഴൊക്കെ ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ശക്തമായ കാറ്റും മോശം തിരശ്ചീന ദൃശ്യപരതയും ഉള്ളതിനാല്‍ ചിലപ്പോഴൊക്കെ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മിക്കയിടത്തും മഴക്കാറ് ദൃശ്യമായി.

ശക്തമായ കാറ്റും വീശും. കഴിഞ്ഞ ദിവസവും രാജ്യത്തെ വിവിധയിടങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തര്‍ സാധാരണ ജീവിതത്തിലേക്ക്; സ്‌കൂളുകളും കോളേജുകളും തുറക്കുന്നു

  • ഖത്തറില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

  • കെഫാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading