ഖത്തറിലെ ഐഫോണ്‍ ഉപയോക്താക്കള്‍ ഉടന്‍ സെക്യൂരിറ്റി ഫീച്ചര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം

1q 77

ദോഹ: ഖത്തറില്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. ചില iOS വേര്‍ഷന്‍ ഫോണുകളില്‍ ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി (NCSA) നിര്‍ദേശം നല്‍കിയത്. ഫോണുകള്‍ വേഗത്തില്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഏജന്‍സിയുടെ നിര്‍ണായക സൈബര്‍ മുന്നറിയിപ്പ്.

സെബര്‍ അറ്റാക്കില്‍ നിന്ന് രക്ഷനേടാന്‍ ഉടന്‍ പുതിയ സെക്യൂരിറ്റി ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യണം, ചില വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാജ ലിങ്കുകള്‍ വഴി ഫോണുകളുടെ പൂര്‍ണ്ണ നിയന്ത്രണം നേടാന്‍ സാധ്യതയുണ്ടെന്നും, ഡാറ്റ മോഷണം, ചാരവൃത്തി എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

പുതിയ iOS പതിപ്പുകള്‍ക്ക് പാച്ചുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, പഴയ സിസ്റ്റങ്ങളില്‍ – പ്രത്യേകിച്ച് iOS 13, 14 – പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇപ്പോഴും സെക്യൂരിറ്റി ഫീച്ചറുകള്‍ കാര്യക്ഷമമല്ല, ഈ ഫോണുകളെയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ ഡാറ്റയും ഡിജിറ്റല്‍ സുരക്ഷയും സംരക്ഷിക്കുന്നതിന് അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading