സൗദിയില്‍ പ്രവാസികളുടെ സ്വത്ത് ഉടമസ്ഥാവകാശം പരിമിതപ്പെടുത്തുന്നു

saudi arabia 2

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്വന്തമാക്കാവുന്ന സ്വത്തുക്കള്‍ പരിമിതപ്പെടുത്തുന്നു. വിദേശികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ മാത്രമേ സ്വന്തമാക്കാന്‍ അനുവാദമുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. 2026 ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമങ്ങള്‍ പ്രകാരമാണ് തീരുമാനം. ഉടമസ്ഥാവകശാത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി (REGA) അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് സൗദികളല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിന്റെ ഭാഗമായ പുതുക്കിയ നിയമം വന്നത്. നിയമ ലംഘനങ്ങള്‍ക്ക് 10 മില്യണ്‍ റിയാല്‍ വരെ പിഴ ഈടാക്കാം, കൂടാതെ തെറ്റായ വിവരങ്ങളിലൂടെ വാങ്ങിയ സ്വത്തുക്കള്‍ പരസ്യമായി ലേലം ചെയ്യുകയും ചെയ്യും.

ആര്‍ക്കൊക്കെ സ്വത്ത് സ്വന്തമാക്കാം എന്നതിലും വ്യക്തത വരുത്തിയിട്ടുണ്ട്. സൗദികളല്ലാത്ത അഞ്ച് വിഭാഗങ്ങള്‍ക്ക് യോഗ്യത ലഭിക്കും. വിദേശ വ്യക്തികള്‍, വിദേശ കമ്പനികള്‍, വിദേശ ഓഹരി ഉടമകളുള്ള സൗദി കമ്പനികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സ്വത്ത് സ്വന്തമാക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading