ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നെന്ന വ്യാജേന വ്യാജ കോളുകള്‍ വ്യാപകമാവുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷില്‍ നിന്നെന്ന വ്യാജേനയാണ് ഫോണ്‍ കോളുകള്‍ ലഭിക്കുന്നത്. ”നിങ്ങളുടെ മെട്രാഷ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണം, ഇല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ നിങ്ങളുടെ ഖത്തര്‍ ഐഡി നമ്പര്‍ പറയൂ, ഞങ്ങള്‍ എന്റര്‍ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാം” – ഈ രീതിയില്‍ ഇംഗ്ലീഷിലാണ് ഭൂരിഭാഗം പേര്‍ക്കും വ്യാജ ഫോണ്‍കോളുകള്‍ ലഭിക്കുന്നത്.
ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍, മെസേജുകള്‍ എന്നിവയില്‍ പ്രതികരിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അജ്ഞാതരായവര്‍ക്ക് യാതൊരുവിധ കാരണവശാലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറരുത്. ജാഗ്രത പാലിക്കണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
