ദോഹ: ഖത്തറിലെ അല്‍ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഏഷ്യന്‍ വംശജരായ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ട് ബോട്ട് ഉടമകളുടെയും മുന്‍കൂര്‍ അറിവോടെ, ഒരു ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈന്‍ ബന്ധിപ്പിച്ചാണ് രണ്ട് പ്രതികളും തീപിടുത്തമുണ്ടാക്കിയത്. ഇത് സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും വ്യക്തമായതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ബുധനാഴ്ചയാണ് നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ക്ക തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് ടീമുകളും ബന്ധപ്പെട്ട അധികാരികളും ചേര്‍ന്ന് ആര്‍ക്കും പരിക്കേല്‍ക്കാതെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും നിരവധി ബോട്ടുകള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
