ദോഹ: ഖത്തറില്‍ വെള്ളിയാഴ്ചകളില്‍ പ്രവൃത്തിദിവസമാക്കുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍, സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ ബിന്‍ മുബാറക് അല്‍ ഖലീഫ വ്യാജ പ്രചരണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു.
വെള്ളിയാഴ്ച ദിവസങ്ങള്‍ പ്രവൃത്തി ദിവസമായിരിക്കുമെന്ന് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും നിലവിലെ പ്രവൃത്തി ദിവസങ്ങളില്‍ മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഖത്തറില്‍ വെള്ളിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയും ശനി-ഞായര്‍ വാരാന്ത്യ അവധിയാക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
