ദോഹ: ഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റില്‍ പൂര്‍ണമായും റോഡ് അടച്ചിടും. ഓള്‍ഡ് ദോഹ പോര്‍ട്ട് ഇന്റര്‍സെക്ഷനില്‍ നിന്ന് ഷാര്‍ക്ക് ഇന്റര്‍സെക്ഷനിലേക്കുള്ള കോര്‍ണിഷ് സ്ട്രീറ്റ് റോഡാണ് പൂര്‍ണ്ണമായും അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗല്‍’ അറിയിച്ചു.
നാളെ, ഒക്ടോബര്‍ 2, രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 5, ഞായറാഴ്ച, പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടും. അസ്ഫാല്‍റ്റ് പാളികളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റോഡ് അടയ്ക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
