ഡല്‍ഹി: പ്രവാസിക്ക് തന്റെ പഴയ കാറിനോടുള്ള ആത്മബന്ധം തിരിച്ചറിഞ്ഞ് തിരിച്ചുപിടിക്കാന്‍ അനുമതി നല്‍കി കോടതി. സ്‌ക്രാപ്പിയാര്‍ഡിലേക്ക് മാറ്റിയ തന്റെ 19 വര്‍ഷം പഴക്കമുള്ള കാര്‍ തിരികെ നല്‍കാനാണ് ഉടമ രാജേശ്വര്‍ നാഥ് കൗളിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി 1.5 ലക്ഷം രൂപ ഫീസ് അടക്കണമെന്നാണ് കോടതി വ്യവസ്ഥ.
‘വീടുകളും, കാറുകളും, വളര്‍ത്തുമൃഗങ്ങളും നമ്മുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളാണ്. അവയുമായി ആളുകള്‍ സ്ഥാപിക്കുന്ന വൈകാരിക ബന്ധങ്ങള്‍ അത്ര പെട്ടെന്ന് വേര്‍പെടുത്താന്‍ കഴിയുന്നവയല്ല,’ എന്നും ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ ഏകാംഗ ബെഞ്ച് നിരീക്ഷിച്ചു.
വിദേശത്ത് നിന്ന് കൊണ്ടുവന്ന 19 വര്‍ഷം പഴക്കമുള്ള കാറുമായി പ്രവാസിയായ ആഴമായ ബന്ധമുണ്ടായിരുന്നു. കാറിന് നിശ്ചിത കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി അത് സ്‌ക്രാപ്പായി പ്രഖ്യാപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. തന്റെ കാറിനോടുള്ള വൈകാരിക ബന്ധം കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് കൗള്‍ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ വൈകാരിക ബന്ധം അംഗീകരിച്ച കോടതി, വാഹനം പിടിച്ചെടുത്ത ദിവസങ്ങള്‍ക്കുള്ള ഫീസ് അടക്കണമെന്ന വ്യവസ്ഥയില്‍ വാഹനം തിരികെ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
