ഖത്തറില്‍ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി; കരട് നിയമത്തിന് അംഗീകാരം

qatar cabinet

ദോഹ: ഖത്തറില്‍ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമ വ്യവസ്ഥയില്‍ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി അധ്യക്ഷതയില്‍ ഇന്ന്, ബുധനാഴ്ച രാവിലെ അമീരി ദിവാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

യോഗത്തില്‍ ജനന മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച 2016 ലെ നിയമ നമ്പര്‍ (3) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി നീതിന്യായ മന്ത്രി അറിയിച്ചു. വ്യവസ്ഥകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like