ഖത്തറില്‍ ഇനി ഫുട്‌ബോള്‍ ആരവം: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, ഫിഫ അണ്ടര്‍-17 ലോകകപ്പ് എന്നിവ ഖത്തറില്‍

1q 85

ദോഹ: 2025ലെ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. അരാംകോയും ഫിഫയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2025 ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ് (LOC) ഇക്കാര്യം അറിയിച്ച്ത. ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ മത്സരങ്ങള്‍ നടക്കും.

ഫിഫ ഡെര്‍ബി ഓഫ് ദി അമേരിക്കാസ്, ഫിഫ ചലഞ്ചര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നീ ട്രോഫീകള്‍ക്കായി ടീമുകള്‍ മത്സരിക്കും. ഡിസംബര്‍ 10, 13, 17 തീയതികളിലാണ് മത്സരങ്ങള്‍ നടക്കും. അതേസമയം 2025 നവംബര്‍ 3 മുതല്‍ 27 വരെ ഫിഫ അണ്ടര്‍-17 ലോകകപ്പിനും ഖത്തര്‍ വേദിയാകും. ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കുന്ന രണ്ടാം റീജിയണല്‍ ടൂര്‍ണമെന്റായ ഫിഫ അറബ് കപ്പിനും ഖത്തര്‍ ആതിഥേയത്വം വഹിക്കും.

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ന്റെ വിശ്രമ ദിവസങ്ങളില്‍ നടക്കും. ഫിഫ അറബ് കപ്പ്, അണ്ടര്‍ 17 ലോകകപ്പ് എന്നിവയ്ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പന ഈ ആഴ്ച ആരംഭിക്കുമെന്നാണ് വിവരം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading