ദോഹ: ഖത്തറിലെ സീലൈന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കായി താല്‍ക്കാലിക വാണിജ്യ ലൈസന്‍സ് സേവനം ആരംഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
സീലൈന്‍ പ്രദേശത്ത് താല്‍ക്കാലിക ബിസിനസുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാകും. സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ ഒന്നിലൂടെയോ ലുസൈലിലെ MoCI യുടെ പ്രധാന ഓഫീസ് സന്ദര്‍ശിച്ചോ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
അപേക്ഷിക്കുന്നതിന് ഒരു സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് (മോട്ടോര്‍ സൈക്കിള്‍ ഷോപ്പുകള്‍ക്ക് മാത്രം ബാധകം), പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്റ്റാമ്പ് ചെയ്ത ഒരു വാടക കരാറിന്റെ പ്രഖ്യാപന ഫോം എന്നിവ നിര്‍ബന്ധമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
