ലഖ്നൗ: പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ യാത്രക്കാരുമായി പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി. ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം ആകാശത്തേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടം മുന്നില്‍ കണ്ട പൈലറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറാതെ എമര്‍ജന്‍സി ബ്രേക്ക് നല്‍കി വിമാനം പിടിച്ചുനിര്‍ത്തി. സമാജ്വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
റണ്‍വേയുടെ അവസാനഭാഗത്തോട് അടുത്താണ് വിമാനം നിന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെടാനുള്ള സാധ്യത മുന്നില്‍ നില്‍ക്കെയാണ് പൈലറ്റിന്റെ അടിയന്തിര ഇടപെടലില്‍ വിമാനം നിന്നത്. പിന്നീട് വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി. പിന്നീട് മറ്റൊരു വിമാനത്തില്‍ എല്ലാ യാത്രക്കാരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായി വിമാനക്കമ്പനി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
