കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചില വിമാനസര്‍ീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. വൈകി. ഒരു സര്‍വീസ് വൈകുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കു ദുബായിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം വൈകി. ഇതോടെ മറ്റ് രണ്ട് സര്‍വീസുകളെ ബാധിച്ചു. വൈകിട്ട് 5.40നു ഷാര്‍ജയിലേക്കു പോകേണ്ട വിമാനവും രാത്രി 11.45നു മസ്‌കത്തിലേക്കു പോകേണ്ട വിമാനവും റദ്ദാക്കി. ഈ രണ്ടു വിമാനങ്ങളിലെയും യാത്രക്കാരെ മുന്‍കൂട്ടി വിവരമറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
