ചെന്നൈയില്‍ ലാന്റ് ചെയ്യാന്‍ തുടങ്ങവേ കാര്‍ഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു

1q 79

ചെന്നൈ: ചെന്നൈയില്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനിടെ അന്താരാഷ്ട്ര ചരക്ക് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചു. എഞ്ചിനുകളില്‍ ഒന്നിലാണ് തീപിടിച്ചത്. മലേഷ്യയില്‍ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്.

തീപിടിത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് വിഭാഗത്തിന് വിവരം നല്‍കുകയും പെട്ടെന്ന് തന്നെ വിമാനം ലാന്‍ഡ് ചെയ്തു. ഉടന്‍ അഗ്‌നിശമന ടീം അതിവേഗം തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മലേഷ്യന്‍ നഗരമായ ക്വാലാലംപൂരില്‍ നിന്നും എത്തിയ ചരക്കു വിമാനത്തിനാണ് തീപിടിച്ചത്. എന്നാല്‍ അപകട കാരണം വ്യക്തമല്ല. കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading