സീറ്റില്‍ കറയും അഴുക്കും; ഇന്‍ഡിഗോയ്ക്ക് 1.5 ലക്ഷം രൂപയുടെ പിഴ

indigo

ദോഹ: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയെന്ന പരാതിയില്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് 1.5 ലക്ഷം രൂപ പിഴ വിധിച്ചു. ഡല്‍ഹി ഉപഭോക്തൃഫോറത്തിന്റേതാണ് ഉത്തരവ്. യാത്രക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടും വേദനയും കണക്കിലെടുത്ത് ഇവര്‍ക്ക് 1.5ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഫോറം ആവശ്യപ്പെടുകയായിരുന്നു. യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകള്‍ക്കായി 25,000 രൂപ നല്‍കാനും ഫോറം ആവശ്യപ്പെട്ടു.

പിങ്കി എന്ന യാത്രക്കാരിയാണ് വിമാനക്കമ്പനിക്കെതിരെ പരാതി നല്‍കിയാത്. തനിക്ക് വൃത്തിഹീനവും കറപുരപണ്ടതുമായ സീറ്റാണ് നല്‍കിയതെന്ന് കാണിച്ച് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. 2025 ജനുവരി 2ന് ബകുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയിലാണ് സംഭവം. ഇത് സംബന്ധിച്ച് ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ യാത്രക്കാരിക്ക് മറ്റൊരു സീറ്റ് നല്‍കിയെന്നായിരുന്നു വിമാന കമ്പനിയുടെ എതിര്‍വാദം.

എന്നാല്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിമാനക്കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴ വിധിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading