ഡല്‍ഹി: ഐസിഐസിഐ (ICICI) ബാങ്ക് മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി. പുതുക്കിയ പ്രതിമാസ മിനിമം ബാലന്‍സ് ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഓഗസ്റ്റ് 1-നോ അതിനുശേഷമോ സേവിംഗ്‌സ് അക്കൗണ്ടുകള്‍ എടുത്തവര്‍ക്ക് മിനിമം ബാലന്‍സ് 50,000 രൂപയായിരിക്കും. മെട്രോ, നഗര പ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകള്‍ ബാലന്‍സില്‍ 50,000 രൂപ പ്രതിമാസം നിലനിര്‍ത്തണം. അര്‍ധ നഗര പ്രദേശങ്ങളില്‍ 25,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 10,000 രൂപയുമാണ് മിനിമം ബാലന്‍സ് പരിധി.
അതേസമയം ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധ നഗരപ്രദേശങ്ങളിലുമുള്ള പഴയ അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിമാസം മിനിമം ബാലന്‍സ് 5,000 രൂപയായി തുടരും. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ 6 ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
