തോന്നിയപോലെ രാഷ്ട്രീയ പാര്‍ട്ടി വേണ്ട; ഇന്ത്യയില്‍ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി, കേരളത്തില്‍ ആറ് പാര്‍ട്ടികളും പുറത്ത്, ഒഴിവാക്കിയതില്‍ ആര്‍എസ്പി (ബി)യും

1q 53

ഡല്‍ഹി: ഇന്ത്യയില്‍ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിലെ ആറ് പാര്‍ട്ടികളും ഒഴിവാക്കി. ആറ് വര്‍ഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആര്‍പി ആക്ടിലെ സെക്ഷന്‍ 29 എ പ്രകാരമുള്ള നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവയാണ് ഇവ. ഈ പാര്‍ട്ടികള്‍ക്ക് ഭൗതികമായി ഓഫീസുകള്‍ സ്ഥാപിക്കാന്‍ കഴിയില്ല. രാജ്യത്ത് ആകെ 2,854 രാഷ്ട്രീയ പാര്‍ട്ടികളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണമായി. നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളാണുമുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആറ് വര്‍ഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്.

കൂടാതെ പാര്‍ട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഉടന്‍ തന്നെ കമ്മീഷനെ അറിയിക്കുകയും വേണം. അംഗീകാരം റദ്ദാക്കിയതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. ആര്‍എസ്പി (ബി), എന്‍ഡിപി സെക്കുലര്‍ എന്നിവയാണ് കേരളത്തിലേത്. ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), സിപിഎം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading