ദോഹ: ഖത്തറിലുടനീളം വാരാന്ത്യത്തില്‍ കടുത്ത ചൂടും പൊടിപടലവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ 40°C ന് മുകളിലായിരിക്കും താപനില. ഇന്നലെ 46°C ആണ് രാജ്യത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടത്.
42 KT വരെ വേഗതയില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ദൃശ്യപരത കുറവായിരിക്കും. തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.
കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളെ കഠിനമായ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
പൊടിക്കാറ്റില്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുഖം, മൂക്ക്, വായ എന്നിവ പതിവായി കഴുകാനും ഫെയ്‌സ് മാസ്‌ക് ധരിക്കാനും അതോറിറ്റി നിര്‍േദശിച്ചു.
കണ്ണുകളില്‍ പൊടി കയറിയാല്‍, ഉടന്‍ തന്നെ വെള്ളം ഉപയോഗിച്ച് കഴുകരുത്. പൊടിക്കാറ്റ് ശക്തമാകുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് ശ്വസന സംബന്ധമായ അസുഖമുള്ളവര്‍ പരമാവധി വീടിനുള്ളില്‍ തന്നെ തുടരാനും പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
