ദോഹ: ദോഹയില്‍ ഉപേക്ഷിക്കപ്പെട്ടതും പഴയതുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ തീരുമാനം. ദോഹ മുനിസിപ്പാലിറ്റിയും മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പുമായി സഹകരിച്ചാണ് നടപടി.
നജ്മ, ന്യൂ സലാത്ത, അല്‍-ഗാനിം, ബിന്‍ മഹ്‌മൂദ് എന്നീ പ്രദേശങ്ങളിലെ പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. ഇതുവരെയായി എട്ട് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. ഈ വര്‍ഷം തുടക്കം മുതല്‍ വിവിധയിടങ്ങളിലായി ഇതുവരെ ആകെ 34 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി.
പൊതു സുരക്ഷ ഉറപ്പാക്കുക, ദൃശ്യ മലിനീകരണം കുറയ്ക്കുക, മികച്ച നഗര വളര്‍ച്ച എന്നിവയ്ക്ക് അനുസൃതമായാണ് തീരുമാനം. നഗരത്തിന്റെ ഭംഗിയും ഭൂപ്രകൃതിയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിനും വാസയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
