തിരുവനന്തപുരം: പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 112-ല്‍ വിളിച്ച് കളിതമാശ പറയുന്നവര്‍ക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്. അസഭ്യവും അനാവശ്യവുമായ കോളുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്.
പോലീസിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകള്‍ എത്തുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്നു. അതിനാല്‍, ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
