കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. മകന് ദേവസ്വം ബോര്‍ഡിലായിരിക്കും ജോലി നല്‍കുക എന്നാണ് വിവരം. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം മകളുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഒരു ഭാഗത്തെ കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു മരണപ്പെട്ടത്. മകളുടെ ശസ്ത്രക്രിയയ്ക്കായി ഒപ്പമെത്തിയതായിരുന്നു. മരണത്തിന് പിന്നാലെ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
