ദോഹ: ഖത്തറില്‍ സ്വകാര്യ ആരോഗ്യ മേഖലയെ നിയന്ത്രിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഒരു ഫോറം സംഘടിപ്പിച്ചു. രോഗികള്‍ക്ക് കൂടുതല്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുക ലക്ഷ്യമിട്ടാണ് നടപടികള്‍.
സമീപ വര്‍ഷങ്ങളില്‍ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനാ കാമ്പെയ്ന്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ നിലവാരം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. പരിശോധനയുടെ ഭാഗമായി നിലവാരമില്ലാത്തെ നിരവധി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
ആവശ്യമായ ഓപ്പറേറ്റിംഗ് സ്റ്റാഫുകളില്ലാതെയും ആവശ്യമായ ലൈസന്‍സുകളില്ലാത്ത ജീവനക്കാരേയും ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. ലംഘനങ്ങള്‍ നടത്തിയതിന് ഏഴ് ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. അതില്‍ മൂന്ന് സ്‌പെഷ്യലൈസ്ഡ് കേന്ദ്രങ്ങളും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നാല് യൂണിറ്റുകളും ഉള്‍പ്പെടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
