ഭാര്യക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ യുവാവിന്റെ ലഗേജില്‍ എകെ-47 വെടിയുണ്ടകള്‍

luggage in airport

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 47 വെടിയുണ്ടകള്‍ കണ്ടെത്തി. 70 എകെ-47 വെടിയുണ്ടകളുമായി പാകിസ്ഥാന്‍ പൗരനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളിലും ആശങ്കകളും ഉയര്‍ന്നു.

പാകിസ്ഥാനിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ലഗേജ് സ്‌കാനിംഗിനിടെ സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് 70എകെ-47 വെടിയുണ്ടകള്‍ സൂക്ഷിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading