പ്രവാസികളായ അധ്യാപകര്‍ക്ക് തിരിച്ചടി; ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും സ്വദേശിവല്‍ക്കരണം

1q 22

ദോഹ: ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. യോഗത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ 2025 തൊഴില്‍ ദേശസാല്‍ക്കരണ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. സ്വകാര്യ സ്‌കൂളുകളില്‍ ഖത്തറികളായ അധ്യാപകരെ നിയമിക്കാനാണ് നീക്കം.

വിദഗ്ധര്‍, അക്കാദമിക് ഉപദേഷ്ടാക്കള്‍, നിരവധി സ്വകാര്യ സ്‌കൂള്‍ ഉടമകള്‍, വിദ്യാഭ്യാസ കേന്ദ്ര ഡയറക്ടര്‍മാര്‍, നഴ്‌സറി ഓപ്പറേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വദേശിവല്‍ക്കുന്ന നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

സ്വകാര്യ മേഖലയിലെ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. ഇനി സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കും.

വിദ്യാഭ്യാസ മേഖലകളില്‍ ഖത്തറി പ്രൊഫഷണലുകളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സ്വദേശിവല്‍ക്കരണ പദ്ധതി മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഖത്തരി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് സ്വദേശിവല്‍ക്കരണ നിയമം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading