കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണ് ഒരു മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടം നടന്നത് രണ്ട് മണിക്കൂറിന് ശേഷമാണ് കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിലെ പതിനാലാം വാര്‍ഡിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്ന് നിലക്കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ സ്ത്രീയാണ് മരണപ്പെട്ടത്.
അപകടം നടന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി ഉള്‍പ്പെടെ ആരും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ആദ്യം പറഞ്ഞത.് അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാണ് ഉയരുന്ന ആരോപണം. ആശുപത്രിയില്‍ എത്തിയ മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു ഇവര്‍. കുളിക്കാനായി കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയതായിരുന്നു. അപകടത്തിന് ശേഷം അമ്മയെ കാണാനില്ലെന്ന് മകള്‍ പരാതി അറിയിച്ചതിന് പിന്നാലെയാണ് സ്ത്രീ കുടുങ്ങിയത് അറിയുന്നത്.
അപകടം നടന്ന കെട്ടിടത്തിന് സമീപത്തെ വാര്‍ഡുകളില്‍ ഗുരുതരമായി പരിക്കേറ്റ് ആളുകള്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തിന് പിന്നാലെ രോഗികളെല്ലാം ഇറങ്ങിയോടുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
