കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. പതിനാലാം വാര്‍ഡിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
മൂന്ന് നിലക്കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ പുറത്തെടുത്തു. ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു ഇവര്‍. കുളിക്കാനായി കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയതായിരുന്നു.
അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്ക് നിസാരമായ പരിക്കേറ്റെന്നും വിവരമുണ്ട്. ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നേരത്തെ സര്‍ജറി ഓര്‍ത്തോ പീഡിക്‌സിന്റെ സര്‍ജറി വിഭാഗമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
