ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ്.ജയശങ്കര്‍ ഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പ്രാദേശിക വികസനങ്ങളും പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അയല്‍പക്ക രാജ്യങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം നിലനിര്‍ത്തുന്നതിനുമുള്ള പൂര്‍ണ്ണ പ്രതിബദ്ധതയോടെ, എല്ലാ സംഭവവികാസങ്ങളെയും വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നത് തുടരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
