ദോഹ: ഖത്തറില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയാല്‍ എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സംശയിക്കുന്ന അസാധാരണമായ വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അസാധാരണമായ വസ്തുക്കളോ അവശിഷ്ടങ്ങളോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ഇത്തരം വസ്തുക്കള്‍ പ്രത്യേക അധികാരികള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും മന്ത്രാലയങ്ങള്‍ അറിയിച്ചു. ഇത്തരം വസ്തുക്കളെ സ്പര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ അവശിഷ്ടങ്ങള്‍ കാണുന്നവര്‍ അതിനടുത്ത് പോകരുതെന്നും ഉടന്‍ 40442999 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
