വിമാനത്തില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും; അപകടത്തില്‍ 30 മരണമെന്ന് റിപ്പോര്‍ട്ട്

1q 50

അഹമ്മദാബ്: യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 30 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വിമാനത്തില്‍ ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടെന്നാണ് വിവരം. അദ്ദേഹം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

അപകടത്തെ തുടര്‍ന്ന് ഗുജറാത്ത് വിമാനത്താവളം അടച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതലും യുകെ പൗരന്മാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവരുടെ വിവരം ലഭ്യമല്ല. 230 പേരും 12 ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ളവരാണ് പൈലറ്റുമാരെന്നും വിവരം ലഭിക്കുന്നു.

അഹമ്മദാബിലെ വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ചതിന് ശേഷമാണ് വിമാനം തകര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്. യാഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading