റിയാദ്: സൗദി അറേബ്യയില്‍ മലയാളിയായ ടാക്‌സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. ബിഷ നഖിയയിലാണ് സംഭവം. കാസര്‍ഗോഡ് ഏണിയാടി സ്വദേശി കുമ്പക്കോട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്.
വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്. അതേസമയം ആരാണ് വെടിയുതിര്‍ത്തത് എന്ന് വ്യക്തമല്ല. സമീപം ഉണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
