ദോഹ: ഖത്തറില്‍ ടാക്‌സി എഫ് (Taxi F) പാസഞ്ചര്‍ ട്രാന്‍പോര്‍ട്ട് കമ്പനിക്കെതിരെ ഗതാഗത മന്ത്രാലയം നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്, ഗതാഗത മന്ത്രാലയം നടത്തിയ കാമ്പയെനുകളുടെ ഭാഗമായാണ് നടപടി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (യാത്രാ ഗതാഗത കമ്പനികള്‍) കമ്പനികള്‍ ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ നിയമപരമായ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നും 2019 ലെ നിയമനമ്പര്‍ 8 പ്രകാരം റോഡ് ഗതാഗത നിയന്ത്രണവും ചട്ടങ്ങളും പ്രകാരമുള്ള ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് കാമ്പയെന്റെ ലക്ഷ്യം.
മന്ത്രാലയത്തിന്റെ മുന്‍കൂര്‍ ലൈസന്‍സ് ഇല്ലാതെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനം വാഗ്ദാനം ചെയ്തതിനാണ് TaxiF കമ്പനിക്കെതിരെ നടപടി. കമ്പനി നിയമങ്ങള്‍ ലംഘിക്കുന്നതായി ഗതാഗത മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തി.
ലൈസന്‍സുള്ള ലിമോസിന്‍ കമ്പനികളിലെ 11 ഡ്രൈവര്‍മാര്‍ക്കെതിരെയും നിയമലംഘനം കണ്ടെത്തി. ലൈസന്‍സില്ലാതെ സ്വകാര്യ കാറുകള്‍ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന 13 ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
