ഖത്തര്‍ ചുട്ടുപൊള്ളുന്നു; ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം

1q 153

ദോഹ: ഖത്തറില്‍ ഡെലിവറി ബൈക്കുകള്‍ക്ക് ഉച്ചസമയത്ത് നിരോധനം ഏര്‍പ്പെടുത്തുന്നു. ജൂണ്‍ ഒന്ന് മുതല്‍ ലസെപ്തംബര്‍ 15 വരെയാണ് നിയന്ത്രണം.

രാവിലെ പത്ത് മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര (10am – 3.30pm)വരെ ബൈക്കുകള്‍ ഉപയോഗിച്ചുള്ള ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. നിയന്ത്രണമുള്ള സമയത്ത് ഡെലിവറി കമ്പനികള്‍ക്ക് സേവനങ്ങള്‍ക്കായി കാറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജൂണ്‍ ആദ്യം മുതല്‍ പകല്‍സമയത്ത് പുറംജോലികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like