അമളി പറ്റല്ലേ.. ഖത്തറില്‍ വൊഖൂദിന്റെ പേരിലും വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നു

1q 154

ദോഹ: ഖത്തറില്‍ വൊഖൂദിന്റെ പേരില്‍ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നു. ‘പെട്രോളിയം, പെട്രോളിയം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള മള്‍ട്ടിപ്പിള്‍ കപ്പാസിറ്റി സ്‌റ്റോറേജ് ടാങ്കുകള്‍ വില്‍പ്പനയ്‌ക്കോ വാടകയ്‌ക്കോ ലഭ്യമാണ്’ എന്ന് അവകാശപ്പെടുന്ന വ്യാജ പരസ്യങ്ങളാണ് ഖത്തര്‍ ഇന്ധന കമ്പനി, വൊഖൂദിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത്തരം ടാങ്കുകള്‍ വൊഖൂദിന്റെത് അല്ലെന്നും നിര്‍മാണത്തില്‍ വൊഖൂദ് മേല്‍നോട്ടം വഹിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. അതിനാല്‍ പെട്രോളിയം വ്യവസായത്തിന് ബാധകമാല ഗുണനിലവാരം, മറ്റ് സുരക്ഷാ, പരിസ്ഥിതി മാനദണ്ഡങ്ങള്‍ എന്നിവ ഇത്തരം ടാങ്കുകള്‍ പാലിക്കുന്നില്ലെന്നും ഖത്തര്‍ ഫ്യുവല്‍ കമ്പനി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like