കേരളത്തിലെ കപ്പല്‍ അപകടം; മീന്‍ കഴിക്കുന്നതിന് കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിച്ചത്.

ആകെ 643 കണ്ടെയ്‌നറുകള്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണം റബ്ബര്‍ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നു. തുണിയും പ്ലാസ്റ്റിക്കും അടക്കം കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നു. 100 കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്നാണ് കരുതുന്നത്. 54 കണ്ടെയ്‌നറുകള്‍ അലപ്പുഴ കൊല്ലം തിരുവനന്തപുരം തീരത്ത് അടിഞ്ഞു. നര്‍ഡില്‍സ് എന്ന പ്ലാസ്റ്റിക് തരികള്‍ തിരുവനന്തപുരത്ത് അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ് സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രയാസങ്ങള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസം നല്‍കും. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നല്‍കും.

അതേസമയം അപകടത്തെതുടര്‍ന്ന് മത്സ്യബന്ധനത്തിന് നിരോധനം ഇല്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ഒഴിവാക്കി വേണം മത്സ്യബന്ധനം നടത്തേണ്ടത്. കപ്പലിലെ ഇന്ധന ടാങ്കറില്‍ നിന്ന് ഇന്ധനം പുറത്തെടുക്കുന്നതുവരെ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വൈദഗ്ദ്യമുള്ളവര്‍ പറയുന്നത് മാത്രം ശ്രദ്ധിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like