കടലില്‍ ഇറങ്ങുന്നുണ്ടോ? ശ്രദ്ധിക്കണം, ഖത്തറില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

wind al 1

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ കഠിനമായ ചൂടും ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയും ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

താപനില 29°C നും 43°C നും ഇടയിലായിരിക്കും. അതിരാവിലെ ചൂടുള്ളതും മൂടല്‍മഞ്ഞുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

നാളെ, മെയ് 30 വെള്ളിയാഴ്ച, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 8-18 നോട്ട് വേഗതയില്‍ കാറ്റ് വീശിയേക്കും. മണിക്കൂറില്‍ 28 നോട്ട് വേഗതയില്‍ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. ശനിയാഴ്ച, അത് 12-22 നോട്ട് വേഗതയില്‍ എത്താനും, മണിക്കൂറില്‍ 35 നോട്ട് വേഗതയില്‍ വീശാനും സാധ്യതയുണ്ട്.

സമുദ്രനിരപ്പ് 3-7 അടി വരെ ഉയരുമെന്നും ചിലപ്പോഴൊക്കെ 10 അടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading